Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father Lured The Man

America

മകളെ പീഡിപ്പിച്ച പ്രതിയെ ടിക്ടോക്കിലൂടെ വരുതിയിലാക്കി പിതാവ് വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം

ഒ​ഹാ​യോ∙ ഒ​ഹാ​യോ​യി​ൽ 11 വ​യ​​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ, ടി​ക്ടോ​ക്കി​ലൂ​ടെ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി വീ​ട്ടി​ൽ വ​രു​ത്തി വെ​ടി​വ​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. മാ​ലി​ക ചാ​ൻ​ഡ്ല​ർ (31) ആ​ണ് 11 വ​യ​​സു​കാ​ര​നാ​യ പ്ര​തി​യെ വെ​ടി​വച്ച​ത്.

മ​ക​ളു​ടെ ഫോ​ണി​ൽ പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്, പി​താ​വ് മാ​ലി​ക ചാ​ൻ​ഡ്ല​ർ ടി​ക്ടോ​ക്കി​ൽ മ​ക​ളു​ടെ പേ​രി​ൽ വ്യാ​ജ ചാ​റ്റ് ന​ട​ത്തി പ്ര​തി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി പോ​ക്ക​റ്റി​ൽ നി​ന്ന് തോ​ക്ക് എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യി സം​ശ​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് ചാ​ൻ​ഡ്ല​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

വെ​ടി​വ​യ്പ്പി​ൽ പ​രു​ക്കേ​റ്റ പ്ര​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യു​ടെ ഫോ​ണി​ൽ നി​ന്ന് കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ മ​റ്റ് ദൃ​ശ്യ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up